
തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.
കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam