വധശ്രമ കേസിൽ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ ജാമ്യം റദ്ദാക്കി

Published : Feb 28, 2022, 10:02 PM IST
വധശ്രമ കേസിൽ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ ജാമ്യം റദ്ദാക്കി

Synopsis

ആർഷോയ്ക്ക് എതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതിയുടെ ഉത്തരവിട്ടു

കൊച്ചി: എസ്എഫ്ഐ നേതാവിന് വധശ്രമക്കേസിൽ അനുവദിച്ചിരുന്ന ജാമ്യം ഹൈക്കോടതി റദ്ദാക്കി. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അർഷോയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി നടപടി.

ആർഷോയ്ക്ക് എതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതിയുടെ ഉത്തരവിട്ടു. മറ്റൊരു കേസിൽ ആർഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകി. ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്ന തെറ്റായ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഷോയ്ക്ക് എതിരായ മറ്റൊരു കേസ് കോടതി റദ്ദാക്കിയിരുന്നു.

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്