വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

Published : Sep 23, 2026, 11:08 AM IST
SFI protest

Synopsis

അധ്യാപകര്‍ നല്‍കിയ പരാതി അവഗണിച്ചാണ് അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തിയത്. അധ്യാപകന് അനുകൂലമായി നടപടിയുണ്ടാകില്ലെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

തൃശൂര്‍: വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി ഫോണില്‍ സൂക്ഷിച്ച കേസില്‍ നടപടിയെടുത്ത മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാജു വര്‍ഗീസിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അധ്യാപകര്‍ നല്‍കിയ പരാതി അവഗണിച്ചാണ് അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തുന്നത്.

മാനേജ്മെന്‍റ് നീക്കത്തിൽ പ്രതിഷേധിച്ച് മങ്ങാട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം സ്‌കൂളിനു മുമ്പില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി പ്രണവ് പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ ബാബു അധ്യക്ഷയായി. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ അക്ഷയ് അനില്‍, ഏരിയ വൈസ് പ്രസിഡന്റ് എം അഖിനേഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി നേതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യാപകന് അനുകൂലമായി യാതൊരു നടപടികളും സ്‌കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു
ചാരുംമൂട്ടിൽ തെരുവുനായ ആക്രമണം; വ്യാപാരിയടക്കം മൂന്നുപേർക്ക് കടിയേറ്റു