
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം ദിവസത്തിലേക്ക്. സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. എല്ലാ ഡിപ്പാർട്ട്മെന്റുകളിലേക്കും ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. ആവശ്യങ്ങളിൽ നടപടിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. വി.സി സിസ തോമസിനെ സമരക്കാർ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് വിസിയെ സംരക്ഷിച്ചത്. സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ വിസിയുടെ ശവ സംസ്കാരം പ്രതീകമായി നടത്തി. എസ്എഫ്ഐയുടെ ശവസംസ്കര സമരം അപരിഷ്കൃതമാണെന്ന് മന്ത്രി പി.സി. വിശ്വനാഥ് പറഞ്ഞു. സിപിഎം ഈ പ്രവർത്തിയെ തള്ളിപ്പറയണം. കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസിയോട് ആർക്കും വിയോജിക്കാം. ഞങ്ങളും സമരം ചെയ്യാറുണ്ടെന്നും പക്ഷേ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam