കാറിന്റെ ചില്ല് തകർത്ത് കവർച്ച: സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

Published : Aug 14, 2026, 11:40 AM IST
Sarath

Synopsis

എറണാകുളം നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിവന്ന തിരുവനന്തപുരം സ്വദേശി ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗുരുവായൂരിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.

എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ (BNSL) ക്വാർട്ടേഴ്സിൽ പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് പിടിയിലായത്.

ഓഗസ്റ്റ് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ പൊട്ടിച്ചാണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്, നഗരത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും സമാനമായ മുൻ കേസുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ശേഷം ഗുരുവായൂർ ഭാഗത്തേക്ക് ഒളിവിൽ പോയ ശരത്തിനെ, ഗുരുവായൂർ പോലീസിന്റെ സഹായത്തോടെ സെൻട്രൽ എ.സി.പിയുടെ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

നേരത്തെയും സമാനമായ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, റിനു എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി
ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം