കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

Published : Aug 14, 2026, 11:23 AM IST
Kollam Suicide

Synopsis

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ സ്വദേശി മനോഹരൻ പിള്ള ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് മനോഹരൻ പിള്ള അയൽവാസിയായ ഷാജഹാനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് തൂങ്ങിമരിച്ചത്. അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയുമായി കഴിഞ്ഞ ദിവസം രാവിലെയാണ് വഴിത്തർക്കം ഉണ്ടായത്.

വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്.

സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. സരസ്വതിയാണ് മനോഹരൻ പിള്ളയുടെ ഭാര്യ: ശ്രീജീഷ്, പരേതയായ മനോഷ എന്നിവർ മക്കളാണ്. മരുമകൾ: രഹ്ന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
വൈപ്പർ ഇട്ടില്ല, ബസ് നിർത്താതെ പോയി, കെഎസ്ആർടിസി ബസിന് നേരെയുണ്ടായ മുട്ടയേറ് കൊള്ളശ്രമമെന്ന സംശയം