
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ കെഎസ്‌യുവിനെതിരേ മുദ്രാവാക്യവുമായി എംഎസ്എഫ്. പത്തുവർഷങ്ങൾക്ക് ശേഷം യൂണിയൻ എംഎസ്എഫിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കെഎസ്‍യുവിനെതിരെ എംഎസ്എഫ് രംഗത്തെത്തിയത്. പ്രധാനപ്പെട്ട അഞ്ച് സീറ്റുകളിൽ കെഎസ്‍യു പിന്തുണയോടെയാണ് എസ്എഫ്ഐ വിജയിച്ചത്. മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചു. അതേസമയം, കെഎസ്‍യുവിന്‍റെ പിന്തുണയോടെ നേടിയ അട്ടിമറി ജയത്തിന് പിന്നാലെ ക്യാമ്പസിൽ എസ്എഫ്ഐ ആഹ്ലാദ പ്രകടനം നടത്തി. കെഎസ്‍യു മുന്നണി മര്യാദ പാലിച്ചില്ലെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തി.
ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ 32 സീറ്റും എംഎസ്എഫിന് 36സീറ്റും കെഎസ്‍യു 11 സീറ്റും ഫ്രറ്റേണിറ്റി മൂന്ന് സീറ്റും നേടി. ആര്‍ഷോയാണ് എസ്എഫ്ഐക്ക് വേണ്ടി ചുക്കാന്‍ പിടിച്ചത്. ഇതില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ക്കായി കെഎസ്‍യുവും ഫ്രറ്റേണിറ്റിയും എസ്എഫ്ഐയെ പിന്തുണച്ചു. അതേസമയം, ജനറല്‍ സീറ്റില്‍ ഫ്രറ്റേണിറ്റിയെ എസ്എഫ്ഐ പിന്തുണച്ചു. ജനറല്‍ സീറ്റുകളില്‍ കെഎസ്‍യു സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയം.