ആരോഗ്യ സർവ്വകലാശാലാ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം

By Web TeamFirst Published Feb 16, 2019, 7:34 PM IST
Highlights

കേരള ആരോഗ്യ സർവ്വകലാശാലാ ജനറൽ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വന്‍വിജയം. പത്തില്‍ പത്ത് സീറ്റും നേടിയാണ് എസ്എഫ്ഐയുടെ വിജയം.

തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലാ ജനറൽ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വന്‍വിജയം. പത്തില്‍ പത്ത് സീറ്റും നേടിയാണ് എസ്എഫ്ഐയുടെ വിജയം. ഒന്‍പത് സീറ്റിൽ എതിരില്ലാതെ തെരഞ്ഞെടുത്തപ്പോൾ ഒരു സീറ്റിൽ മാത്രമാണ് ഇലക്ഷൻ നടന്നത്.

എംഎസ്എഫ്, കെഎസ്‍യു, ഫ്രറ്റെനിറ്റി അടങ്ങുന്ന ഇൻഡിപെൻഡൻസ് സഖ്യത്തിനെതിരെ ഡോക്ടര്‍ ദീപു കെ വി (അനന്തപുരി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം ) 95 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തെരഞ്ഞെടുത്ത മറ്റ്‌ കൗൺസിലർമാർ സിദ്ദിഖ് വി  (എലിംസ് കോളേജ് ഓഫ് ഫർമസി തൃശ്ശൂർ ). അനീഷ ബഷീർ (സെഞ്ച്വറി ഡെന്‍റല്‍ കോളേജ് കാസറഗോഡ് ) ഇത്തു എസ് കെ (സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം ) അമർ സി (അഹല്യ ആയുർവേദ കോളേജ് പാലക്കാട്‌ ) ജിതിൻ സുരേഷ് (പരിയാരം മെഡിക്കൽ  കോളേജ് കണ്ണൂർ ) അതുൽജിത് കെ (പരിയാരം മെഡിക്കൽ കോളേജ് കണ്ണൂർ )

ഹരിത വി (ഇ എം എസ് നഴ്സിംഗ് കോളേജ് പെരിന്തൽമണ്ണ ) ട്വിങ്കിൾ സക്കീർ (ട്രാവൻകൂർ മെഡിക്കൽ കോളേജ് കൊല്ലം ) ഡോക്ടര്‍ നിമിഷ മൈക്കിൾ (പിഎന്‍എന്‍എം ആയുർവേദ മെഡിക്കൽ കോളേജ് ഷൊർണൂർ ). എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നതായി പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

 

 

click me!