ഷാരോൺ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെജെ ജോൺസൺ അന്തരിച്ചു

Published : Sep 05, 2026, 10:26 PM IST
K J Johnson

Synopsis

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: ഷാരോൺ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധകേസ് ഉൾപ്പെടെ കേസുകളുടെ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് സാധിച്ചതായിരുന്നു ഷാരോൺ രാജ് വധക്കേസിൽ നിർണായകമായത്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേയായിരുന്നു ഷാരോണിന്റെ മരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്
കൊല്ലത്ത് കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ