എഎസ്ഐക്കെതിരെ അനുമതിയില്ലാതെ കേസെടുത്തു, പാറശ്ശാല എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു

Published : Sep 19, 2023, 08:33 PM IST
 എഎസ്ഐക്കെതിരെ അനുമതിയില്ലാതെ കേസെടുത്തു, പാറശ്ശാല എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു

Synopsis

ലാത്തികൊണ്ട് വ്യാപാരിയായ ഗോപകുമാറിന് പരിക്കേറ്റു. സംഭവശേഷം ഗോപകുമാറിനേയും കൂട്ടി സിപിഎം പ്രാദേശിക നേതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു.

തിരുവനന്തപുരം : പാറശ്ശാല എസ് എച്ച് ഒ ആസാദിനെ സസ്പെന്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കേസെടുത്തതിനാണ് നടപടി. നാലു ദിവസം മുൻപ് പാറശ്ശാലയിലെ റോഡരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിരിച്ചുവിടാൻ എഎസ്ഐ ഗ്ലാസ്റ്റിൻ ലാത്തിവീശിയിരുന്നു. ലാത്തികൊണ്ട് വ്യാപാരിയായ ഗോപകുമാറിന് പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം ഗോപകുമാറിനേയും കൂട്ടി സിപിഎം പ്രാദേശിക നേതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് ഗ്ലാസ്റ്റിൻ മത്യാസിന്റെ മൊഴി പോലും എടുക്കാതെ ആസാദ് നടപടി എടുക്കുകയായിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിനാലാണ് ആസാദിന് സസ്പെൻഷൻ. 

Asianet News

 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം