2 എല്‍ഇഡി ബള്‍ബും 2 ഫാനും; തിരുവല്ലയിൽ 2 മുറി മാത്രമുള്ള വീടിന്‍റെ കറന്‍റ് ബില്ല് 17044 രൂപ

Published : Mar 23, 2023, 12:29 AM IST
2 എല്‍ഇഡി ബള്‍ബും 2 ഫാനും; തിരുവല്ലയിൽ 2 മുറി മാത്രമുള്ള വീടിന്‍റെ കറന്‍റ് ബില്ല് 17044 രൂപ

Synopsis

രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെഎസ്ഇബി.

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് പതിനേഴായിരത്തി നാൽപ്പത്തിനാല് രൂപ. പെരിങ്ങര സ്വദേശി വിജയനാണ്  ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല് കിട്ടിയത്. അതേസമയം വീട്ടിലെ വൈദ്യുത ലൈനിലെ തകരാർ കാരണമായിരിക്കും ബില്ല് കൂടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം

ഈ മാസത്തെ ബൈദ്യുതി ബില്ല് കിട്ടിയതോടെ വിജയനും കുടുംബവും ശരിക്കും ഷോക്കായി. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. സാധാരണ ഗതിയിൽ നാനൂറിനും അഞ്ഞൂറിനും ഇടയിൽ മാത്രം വൈദ്യുതി ബില്ല് വന്നിരിന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയധികം തുക. കൂലിപ്പണിക്കാരനായ വിജയന് ഭീമമായ തുക അടയ്ക്കാൻ കഴിയാതെ വന്നതിന് പിന്നാലെ കെഎസ്ഇബി മണിപ്പുഴ സെക്ഷൻ ഓഫീസിൽ പരാതി നൽകി. എങ്കിലും ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെഎസ്ഇബി.

ഹൃദ്രേോഗിയായ അമ്മയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. അമ്മയുടെ ആരോഗ്യനില മോശമാണ്. വിദ്യാർത്ഥികളായ മക്കൾക്ക് പരീക്ഷയും നടക്കുന്നുണ്ട്. ഇതിനിടെയിൽ വീട്ടിൽ കറന്റ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. എന്നാൽ വിജയന്റെ പരാതി കിട്ടിയതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. മീറ്ററും മാറ്റി വച്ച് പരിശോധിച്ചു എന്നാല്‍ അതിലൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് അംഗീകൃത ഇലക്ട്രീഷനെ കൊണ്ട് വീട്ടിലെ വയറിങ്ങ് പരിശോധിക്കാന്‍ വിജയന് നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയതായി തുടങ്ങിയ ഐസ്ക്രീം പാര്‍ലറില്‍ നേരത്തെ ഉണ്ടായിരുന്ന0214 രൂപയുടെ ബില്ല് അടയ്ക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചത് പിന്നാലെ വിദ്യാര്‍ത്ഥി സംരംഭകന് ഒരു ലക്ഷം രൂപയുടെ ഐസ്ക്രീം കേടുവരാന്‍ കാരണമായിരുന്നു.രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാന്‍ ബില്ലുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല, ഇതാണ് സംരംഭകന് പണി കിട്ടാന്‍ കാരണമായത്. 

നിർധന കുടുംബങ്ങൾക്ക് 67000 മുതൽ 87000 വരെ വൈദ്യുതി ബില്ല്: ഞെട്ടി ഉപഭോക്താക്കൾ, അന്വേഷണത്തിന് കെഎസ്ഇബി

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം