തകിലും നാഗസ്വരവും ഇല്ലാതെ തേവരുടെ പതിവു പൂജകളും ശിവേലികളും, തൃപ്രയാര്‍ ക്ഷേത്രത്തില്‍ അടിയന്തിര ജോലിക്കാരില്ല

Published : Jan 25, 2026, 08:26 AM IST
hriprayar Sree Rama Swami Temple premises where rituals are happening without traditional music due to staff shortage

Synopsis

നാഗസ്വര കലാകാരന്മാരെ ലഭിക്കാതെ വന്നതോടെ അടിയന്തിര ചടങ്ങുകള്‍ മുടങ്ങി. ക്ഷേത്രക്ഷേമ സമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി പ്രശ്നം പരിഹരിച്ചു.

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്നലെ പാണ്ടിവാദ്യങ്ങളായ തകിലും നാഗസ്വരവുമുള്‍പ്പെട്ട അടിയന്തിര ജോലി മുടങ്ങി. ഇവ ചെയ്തു വരുന്ന ജോലിക്കാരെ ദേവസ്വം നല്‍കുന്ന 400 രൂപ ദിവസവേതനത്തിനു കിട്ടാതെ വന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അടിയന്തിരത്തിന് തകിലും നാഗസ്വരവും ഇല്ലാതെ തേവരുടെ പതിവു പൂജകളും ശിവേലികളും നടത്തേണ്ടി വന്നത്.

അതേസമയം ദേവസ്വം ബോര്‍ഡില്‍നിന്ന് മതിയായ ദിവസവേതനത്തുക അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് ക്ഷേത്രം മാനേജര്‍ സ്വന്തം നിലയ്ക്ക് 400 രൂപ കൂടി കൂട്ടി പ്രതിഫലത്തുക നല്‍കാന്‍ തീരുമാനിച്ചിട്ടും ആരും ഇതിനായി എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഈ നില തുടര്‍ന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭണ്ഡാരം എണ്ണല്‍ വരെ തടയുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രക്ഷേമ സമിതി മുന്നറിയിപ്പു നല്‍കി.

പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിനു മുന്‍പായി ശനിയാഴ്ച തന്നെ ഈ രണ്ടു തസ്തികകളിലേക്കും സ്ഥിരനിയമനം നടത്തി വിവരം സമിതി ഭാരവാഹികളെ ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിയിച്ചു. തൃപ്രയാര്‍ തേവര്‍ക്ക് പുലര്‍ച്ചെ മുതല്‍ തന്നെ നടത്തിവരുന്ന പള്ളിയുണര്‍ത്തല്‍ ചടങ്ങ് മുതല്‍ക്കുതന്നെ അനിവാര്യമായതാണ് തകിലും നാഗസ്വരവും. പള്ളിയുണര്‍ത്തലിന് ഇവ രണ്ടും മുടങ്ങിയിട്ട് നാളുകളായി.

ശംഖനാദവും വെടി ശബ്ദവുമാണിപ്പോള്‍ പള്ളിയുണര്‍ത്തലിന് പതിവുള്ളത്. ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനങ്ങള്‍ കൊണ്ടു പോകുന്ന ദേവസ്വം ബോര്‍ഡ് തേവരുടെ നിത്യനിദാനച്ചടങ്ങുകളില്‍ അലംഭാവം കാണിക്കുന്നതായാണ് ഭക്തര്‍ അഭിപ്രായപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര പോയ ബാങ്ക് ജീവനക്കാരി, തൃശൂരിൽ കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങവേ കാൽവഴുതി വീണു; ദാരുണാന്ത്യം