തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published : Jan 25, 2026, 08:14 AM IST
burn injuries death

Synopsis

കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു.

തൃശൂർ: തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കു ഭാഗം കോഴിപ്പറമ്പിൽ സുബീഷിന്‍റെ ഭാര്യ അർച്ചന (30)യാണ് മരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് 4:30ന് ആയിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന യുവതിയെ  പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മക്കൾ: ആഷ്ന, ആദിക്, കൃഷ്ണ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനാപകട കേസിലെ രേഖകൾ നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് പിടികൂടിയ പൊലീസുകാരൻ റിമാൻഡിൽ
ഓച്ചിറ 28-ാം ഓണം: മൂന്ന് താലൂക്കുകൾക്ക് അവധി അനുവദിച്ച് സർക്കാർ