ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരിക്ക്

Published : Aug 12, 2022, 01:40 AM IST
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരിക്ക്

Synopsis

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കെറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്കിൽ സഞ്ചരിച്ച എസ് ഐക്ക് പരിക്കേറ്റു. കായംകുളം കെപിഎസി ജംഗ്ഷനിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കെറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്. ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവു വിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികൾ അടയ്ക്കുന്നതെന്ന പരാതി വ്യാപകമാണ്. റോഡ് പൂർണമായും ടാർ ചെയ്യാതെ കുഴികൾ ഉള്ള ഭാഗങ്ങൾ മാത്രം അടയ്ക്കുന്നതിനാൽ റോഡിന്റെ മധ്യത്തിൽ ഉയരും താഴ്ചയും ഉണ്ടാകുന്നത് ഇരുചക്ര വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. 
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്