
മതിലകം: രണ്ട് മക്കളും തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതോടെ ധർമ്മ സങ്കടത്തിലായിരിക്കുകയാണ് തൃശ്ശൂർ പൊക്ലായി സ്വദേശി മാളു. മക്കളായ ബിജുവും ബൈജുവുമാണ് മതിലകം പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
മക്കൾ രണ്ട് പേരും വ്യത്യസ്ഥ രാഷ്ട്രീയ ആശയങ്ങൾ വച്ച് പുലർത്തിയപ്പോഴും മാളു വിഷമിച്ചിരുന്നില്ല. നാടിന്റെ നന്മയ്ക്ക് രാഷ്ട്രീയം വേണമെന്ന് ഉറച്ച് വിശ്വസിച്ചു. പക്ഷേ ഇത്തവണ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ കണ്ണ് തള്ളിപ്പോയി. പൊന്നോമനകൾ രണ്ടാളും മത്സരിക്കുന്നു. അതും എതിർ സ്ഥാനാർത്ഥികളായി.
മതിലകം 16 ആം വാർഡിലാണ് ബിജുവും ബൈജുവും മത്സരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയായ ബിജു പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡന്റാണ്. അനുജൻ ബൈജു കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡന്റാണ്. പര്സ്പരം ചെളി വാരിയെറിയാതെ വികസന പ്രശ്നങ്ങൾ ചർച്ചചെയ്താണ് സഹോദരങ്ങളുടെ പ്രചാരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam