സൈന്‍ ബോര്‍ഡിനും രക്ഷയില്ല, ഡയറി ഫാമിലേക്കുള്ള സൈന്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടുപോയി, പരാതിയുമായി ക്ഷീര കര്‍ഷകന്‍

Published : Mar 17, 2026, 03:02 AM IST
sign board

Synopsis

കോഴിക്കോട് ചേളന്നൂരിലെ ക്ഷീര കർഷകനായ ഡാനിഷ് മജീദിന്റെ ഫാമിന്റെ സൈൻ ബോർഡ് ഒരു സംഘം ആളുകൾ പിഴുതുമാറ്റി. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കർഷകൻ കാക്കൂർ പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

കോഴിക്കോട്: തന്റെ ഫാമിനോട് ചേര്‍ന്ന് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടുപോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി ക്ഷീര കര്‍ഷകന്‍. കോഴിക്കോട് ചേളന്നൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഡയറി ഫാം ഉടമ ഡാനിഷ് മജീദാണ് കാക്കൂര്‍ പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കോഴിക്കോട്-ബാലുശ്ശേരി സംസ്ഥാന പാതയില്‍ എസ്റ്റേറ്റ് റോഡിന് സമീപം 20,000 രൂപയോളം ചിലവിട്ട് സ്ഥാപിച്ച സൈന്‍ ബോര്‍ഡാണ് നഷ്ടമായത്. പരാതിക്കാരന്റെ പിതാവ് മജീദ് ഫാമിലേക്ക് വരുന്ന സമയത്ത് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ബോര്‍ഡ് ഇളക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. മുമ്പ് ഫാമിലെ പശുക്കളെ ഉപദ്രവിച്ച കേസിലും ഇവര്‍ പ്രതികളാണെന്നും ഇതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും ഡാനിഷ് മജീദ് ആരോപിക്കുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കാക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലബാര്‍ എക്‌സ്പ്രസിൽ നാട്ടിലേക്ക് വരവെ എസ്-4 കമ്പാർട്ട്മെന്‍റിൽ അടുത്തിരുന്ന 3 പേർ ബിസ്കറ്റ് നൽകി, കഴിച്ചതും വടകര സ്വദേശി ബോധം കെട്ടു; കവർച്ച!
ക്ഷേത്രത്തില്‍ തിറ കാണുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി