
ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവിൻ പ്രകാരം ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ആലപ്പുഴ നഗരസഭ സൗത്ത് സെക്കൻറ് സർക്കിൾ പരിധിയിലുള്ള പുലയൻവഴി, വലിയമരം, വെള്ളക്കിണർ, ലജനത്ത്, സക്കരിയ ബസാർ, എന്നീ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും, പുലയൻവഴി മത്സ്യ മാർക്കറ്റിൽ നിന്നുമാണ് നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.
വെളളക്കിണർ ഭാഗത്ത് കളത്തിൽ പറമ്പിൽ സജീവ്, ഷെരീഫ് സ്റ്റോഴ്സിൽ ഷെരീഫ്, മുല്ലാത്ത് വാർഡിൽ കടവത്തുശ്ശേരി കാസിം, വലിയകുളം വാർഡിൽ നഹാസ് മൻസിലിൽ എൻ. റിയാസ്, ലജനത്തു വാർഡിൽ ഫിറോസ് നെസ്റ്റിൽ ഷബന സ്റ്റോഴ്സ് ഉടമ സഫറുള്ള, അനീഫ് മൻസിലിൽ മുഹമ്മദ് റഫീഖ്, സഫീദ മൻസിലിൽ റഷീദ്, തകഴി കുന്നുമ്മ തൈവേലിക്കകം കെ. എസ് പർവീൺ, സക്കറിയബസാറിൽ മുഹമ്മദ് സലിം എന്നിവരുടെ സഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തത്. ഇവരിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചു.
Read More : 'വേസ്റ്റ്' കൊടുത്താല്‍ പകരം ഭക്ഷണം 'ഫ്രീ' ആയി നല്‍കുന്ന കഫേ
120 കി. ഗ്രാം ഗ്രോസറി കവർ, 2 കി. ഗ്രാം പ്ലാസ്റ്റിക് കാരിബാഗ്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ ഗ്ലാസ്-750, തെർമോക്കോൾ, ഡിസ്പോസബിൾ പേപ്പർ പ്ലേറ്റ്, ഡിസ്പോസിബിൾ സ്പൂൺ, പ്ലാസ്റ്റിക് ബഡ്സ്, പ്ലാസ്റ്റിക് റാപ്പ്, പ്ലാസ്റ്റിക് സ്ട്രോ, എന്നിവയാണ് പിടിച്ചെടുത്തത്. പുലയൻവഴിയിൽ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒന്നും കണ്ടെത്താനായില്ല. ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ജെ. എച്ച്. ഐ മാരായ സുമേഷ് പവിത്രൻ, സി. ജയകുമാർ, വി. ശിവകുമാർ, കെ. സ്മിതമോൾ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam