
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തെ സ്പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബർ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രതിപട്ടിക നീളുമെന്നാണ് വിവരം. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും. ചെന്നൈയിലും പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം.
ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്പായിൽ പീഡനത്തിനിരയായത്. സ്പാ പീഡനത്തിൽ അന്തർ സംസ്ഥാന റാക്കറ്റ് എന്നാണ് നിഗമനം. അച്ഛനും അമ്മയും മരിച്ച് പോയ പെൺകുട്ടി പിന്നീട് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. പൊലീസിനോട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളുമാണ് നിലവിൽ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് സ്പാകളിൽ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉള്‍പ്പെടുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam