ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ചു; യുവതിക്ക് പരിക്ക്, ലോറി ഡ്രൈവർ ബസിൽ കയറി രക്ഷപ്പെട്ടു

Published : Oct 19, 2026, 09:37 AM IST
Haripad Accident

Synopsis

ആലപ്പുഴ ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് സംഭവം. അപകടത്തിൽ കാർ യാത്രക്കാരിക്ക് പരിക്കേറ്റു.

ആലപ്പുഴ: ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കാർ ഡ്രൈവർ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.

കൊല്ലത്തേക്ക് പോകുന്നതിനിടെ ലോറി തെറ്റായ ദിശയിലൂടെ കയറിവരികയായിരുന്നുവെന്ന് കാർ ഡ്രൈവർ പറഞ്ഞു. ലോറിയുടെ വരവ് കണ്ട് ഒതുക്കിയെങ്കിലും വന്ന് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നും സംഭവത്തിന് പിന്നാലെ ഡ്രൈവർ ബസിൽ കയറി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലം ചാത്തന്നൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ; ഇരുവരുടെയും കൈയ്യിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി