
ചേര്‍ത്തല: ചേർത്തല കടക്കരപ്പള്ളി തൈക്കലില്‍ രണ്ടുകുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങള്‍ വിഷക്കായ കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലു പ്രവേശിപ്പിച്ചു. തീര്‍ത്തും അവശനിലയിലായ രണ്ടുകുട്ടികളും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മറ്റുള്ളവര്‍ അപകട നിലതരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. അയല്‍വാസികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലെ ഗൃഹനാഥനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗൃഹനാഥനെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഇവരെ വിഷക്കായ കഴിച്ച നിലയില്‍കണ്ടെത്തിയത്. ആത്മഹത്യാ ശ്രമമാണെന്ന നിഗമനത്തിലാണ് പൊലീസ്.
പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകൻ കുഴഞ്ഞുവീണു മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam