
ആലപ്പുഴ : പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷത്തൊഴിലാളിയുമായിരുന്നു ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67 ) ആണ് മരിച്ചത്. സിപിഐ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. കർഷക തൊഴിലാളി സംഘടനയിലും സജീവമായിരുന്നു.
തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന കണ്ടങ്കേരി കടംബാങ്കേരി പാടശേഖരത്തിലെ ഈ വർഷത്തെ പുഞ്ചക്കൃഷിക്കുവേണ്ടി നിലമൊരുക്കാനായി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മറ്റു കർഷകത്തൊഴിലാളികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാൻ സാധിച്ചില്ല.എടത്വാ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam