
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് എന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ആറ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മർദിച്ചത്. പരാതി കോളേജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് മർദനം നടന്നത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam