
മാനന്തവാടി: പ്രതിപക്ഷ നേതാവ് വിഡി സതീശനോട് വൈകാരികമായി പ്രതികരിച്ച് വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് വന്ന ഗതി ആർക്കും വരരുതെന്ന് അജീഷിന്റെ മകൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. ''എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിൽ ഒരാൾക്കും സംഭവിക്കരുത്. ഞാൻ കരഞ്ഞതുപോലെ വേറൊരു കൊച്ചും ഇനി കരയാൻ പാടില്ല. വയനാട്ടിൽ ധാരാളം ആളുകൾ കടുവയുടെയും ആനയുടേയും ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. ഡാഡി ഓടീട്ട് അവടെ എത്താൻ പറ്റാത്തത് കൊണ്ടല്ലേ? എന്തുകൊണ്ടാണ് കാട്ടാന ഇങ്ങോട്ട് വരുന്നത്?'' കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിക്കുന്നതായിരുന്നു അജീഷിന്റെ മകളുടെ തേങ്ങലടക്കിയുള്ള വാക്കുകൾ. കഴിഞ്ഞ ദിവസം ബേലൂർ മഖ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam