കളിക്കുന്നതിനിടെ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

Published : Apr 04, 2023, 10:26 PM ISTUpdated : Apr 04, 2023, 10:27 PM IST
കളിക്കുന്നതിനിടെ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

കളിക്കുന്നതിനിടെ തിളച്ച എണ്ണയുള്ള പാത്രത്തിലേക്ക് വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വൈഷ്ണവി സമാധാൻ പവാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.

മുംബൈ: കളിക്കുന്നതിനിടെ തിളച്ച എണ്ണയുള്ള പാത്രത്തിലേക്ക് വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വൈഷ്ണവി സമാധാൻ പവാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. അച്ഛന്റെ ഭക്ഷണ നിര്‍മാണ ശാലയിൽ തിളച്ച എണ്ണയുടെ വലിയ പാത്രത്തിലാണ് പെൺകുട്ടി മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മാർച്ച് 30-ന് സറ്റാന താലൂക്കിലെ ലഖമാപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ചയാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കളിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ചൂടുള്ള എണ്ണ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Read more: 'ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല, കെയര്‍ ഗിവറെ നിയോഗിച്ചു', കുഞ്ഞിനെ രക്ഷിച്ചവര്‍ക്ക് അഭിനന്ദനം 

'ക്ലിനിക്ക് വിൽക്കണം', അ‍ജ്ഞാതയുമായി വീഡിയോ കോൾ, അശ്ലീല വീഡിയോ ഭീഷണി; 80കാരന് നഷ്ടമായത് 8 ലക്ഷം രൂപ

മൊബൈല്‍ ഫോണില്‍ വന്ന അ‍ജ്ഞാതയുടെ വീഡിയോ കോള്‍ എടുത്ത്  കെണിയിലായി മധ്യവയസ്കന്‍. മുംബൈയില്‍ 80 കാരനെ പറ്റിച്ച് തട്ടിയെടുത്തത് 8 ലക്ഷം രൂപ. മാട്ടുംഗയിൽ താമസിക്കുന്ന 80കാരനായ റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെയാണ് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി പണം  കൈക്കലാക്കിയത്. കഴിഞ്ഞ മാസം 11നാണ് ഡോ.മാൻസി ജെയിൻ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ ഇരയെ വിളിക്കുന്നത്. പരേലിലുള്ള തന്‍റെ ക്ലിനിക് വിൽക്കണമെന്നായിരുന്നു ആവശ്യം.

കെട്ടിടത്തിന്‍റെ അളവുകളും മറ്റും അറിയണമെന്ന് ബ്രോക്കർ മറുപടി നൽകി. പിന്നാലെ ഒരു വീഡിയോ കോൾ എത്തി. കോളിൽ തനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലെന്ന് ബ്രോക്കർ പറയുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ഇതേ സ്ത്രീ ബ്രോക്കറെ വിളിക്കുകയും തന്‍റെ പക്കൽ നഗ്നത പ്രദർശിപ്പിച്ചിട്ടുള്ള വീഡിയോ കോൾ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് 1.5 ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത്രയും പണമില്ലെന്ന് പറഞ്ഞ 80കാരൻ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് 20ന് സിബിഐയിലെ സൈബർ ക്രൈം വിഭാഗത്തിൽ നിന്നുള്ള ഓഫീസറെന്ന വ്യാജേന വിക്രം റാത്തോഡ് എന്നയാൾ ബ്രോക്കറെ ഫോണിൽ ബന്ധപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു