അമ്പലപ്പുഴയിൽ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം, അറുപതുകാരൻ അറസ്റ്റിൽ

Published : Apr 17, 2021, 06:01 PM IST
അമ്പലപ്പുഴയിൽ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം, അറുപതുകാരൻ അറസ്റ്റിൽ

Synopsis

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫറി (60) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

മൂന്നു ദിവസം മുൻപായിരുന്നു സംഭവം. അയൽവാസിയായ കുട്ടി ഇദ്ദേഹത്തിൻ്റെ വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്