
മാവേലിക്കര: അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ആറര വയസുകാരിക്ക് പരിക്കേറ്റു. കുന്നംമലയിൽ പീടിക ജർമിയയ്ക്കാണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
കൊപ്പാറ ബിജു എന്ന ആൾ ഓടിച്ചിരുന്ന കാർ ജെർമിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ജെര്‍മിയയുടെ മുത്തച്ഛൻ മാത്യുവിനു പരിക്കേറ്റില്ല.
ബിജു ഓടിച്ചിരുന്ന കാർ വിവിധ വാഹനങ്ങളിൽ ഇടിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലകടവ് പാലത്തിന് സമീപം നാട്ടുകാർ കാർ തടഞ്ഞുവെച്ചു ബിജുവിനെ പൊലീസിനു കൈമാറി. ബിജു മദ്യലഹരിയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam