റാന്നിയില്‍ കാട് തെളിക്കുന്നതിനിടെ റബര്‍ തോട്ടത്തില്‍ അസ്ഥികൂടം, 3 മാസം മുമ്പ് കാണാതായ ആളുടേതെന്ന് പൊലീസ്

Published : Oct 01, 2022, 05:10 PM IST
റാന്നിയില്‍ കാട് തെളിക്കുന്നതിനിടെ റബര്‍ തോട്ടത്തില്‍ അസ്ഥികൂടം, 3 മാസം മുമ്പ് കാണാതായ ആളുടേതെന്ന് പൊലീസ്

Synopsis

രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ മരത്തിന്‍റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. 

പത്തനംതിട്ട: റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ മരത്തിന്‍റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായ് വസ്ത്രങ്ങള്‍ കണ്ടെത്തി. മൂന്ന് മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണിതെന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം