ഒട്ടും സ്മാർട്ടല്ലാത്ത 'സിറ്റി' നിർമ്മാണം, റോഡുകൾ കൂട്ടത്തോടെ വെട്ടിപ്പൊളിച്ചതോടെ ഗതാഗത കുരുക്കിൽ നഗരം

Published : Jan 06, 2024, 11:34 AM IST
ഒട്ടും സ്മാർട്ടല്ലാത്ത 'സിറ്റി' നിർമ്മാണം, റോഡുകൾ കൂട്ടത്തോടെ വെട്ടിപ്പൊളിച്ചതോടെ ഗതാഗത കുരുക്കിൽ നഗരം

Synopsis

മുന്നറിയിപ്പില്ലാതേയും ബദൽ യാത്ര ക്രമീകരണം ഒരുക്കാതെയും റോഡ് വെട്ടിക്കീറിയതോടെ അക്ഷരാത്ഥത്തിൽ ജനം നട്ടം തിരിയുകയാണ്. തിരക്കുള്ള മണിക്കൂറുകളിലാണെങ്കിൽ അവസ്ഥ പരിതാപകരവും.

വഴുതക്കാട്: വർഷങ്ങൾ മുടങ്ങിക്കിടന്ന റോഡ് പണി പല കരാറുകാർക്കായി വിഭജിച്ച് നൽകി പുനരാംഭിച്ചതോടെ തലസ്ഥാന നഗരിയിൽ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് പണിയാണ് നിലവിൽ ജനത്തെ വലച്ചിരിക്കുന്നത്. ഒരേ സമയത്ത് നിരവധി റോഡുകളിൽ പകൽ സമയത്ത് നടക്കുന്ന റോഡ് പണി വിദ്യാർത്ഥികളേയും ഉദ്യോഗസ്ഥരേയും സാധാരണക്കാരേയും ഒരേ പോലെ വലയ്ക്കുകയാണ്.

മിക്ക ഇടങ്ങളിലും ഗതാഗത ക്രമീകരണങ്ങളോ മുന്നറിയിപ്പില്ലാതെയോ ആണ് റോഡ് വെട്ടിപ്പൊളിക്കുന്നത്. രാവിലെ മുതൽ രാത്രി വരേയും രൂക്ഷമായ ഗതാഗത കുരുക്കാണ് തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. രാവിലെ വഴി തിരിച്ച് വിട്ട വഴി വൈകുന്നേരമായപ്പോൾ അടച്ചിട്ട സ്ഥിതിയും പലയിടത്തുണ്ട്. രാത്രി കാലത്ത് ജോലി ചെയ്ത് കൂടേയെന്നാണ് ഗതാഗത കുരുക്കിൽ വലയുന്ന നാട്ടുകാരിൽ ഏറിയ പങ്കും ചോദിക്കുന്നത്.

കൂട്ടത്തോടെ വെട്ടിപ്പൊളിച്ചും കുത്തിക്കീറിയുമാണ് തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം തന്നെയുള്ളത്. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന സ്മാര്‍ട്ട് സിറ്റി റോഡ് പണി പലകരാറുകാര്‍ക്കായി പകുത്ത് നൽകി പുനരാരംഭിച്ചപ്പോൾ നാട്ടുകാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. മുന്നറിയിപ്പില്ലാതേയും ബദൽ യാത്ര ക്രമീകരണം ഒരുക്കാതെയും റോഡ് വെട്ടിക്കീറിയതോടെ അക്ഷരാത്ഥത്തിൽ ജനം നട്ടം തിരിയുകയാണ്. തിരക്കുള്ള മണിക്കൂറുകളിലാണെങ്കിൽ അവസ്ഥ പരിതാപകരവും.

വാഹനങ്ങളിൽ നഗരത്തിലേക്ക് എത്തുന്നവർക്ക് മാത്രമല്ല കാൽ നടക്കാർക്ക് പോലും നഗരത്തിലൂടെ നടന്ന് നീങ്ങുന്നത് പെടാപ്പാടി മാറിയിട്ടുണ്ട്. പലയിടത്തും റോഡ് നിർമ്മാണത്തോടനുബന്ധിച്ചുള്ള ഓടകളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. കൊച്ചു കുട്ടികളെ സ്കൂളിൽ വിടാന്‍ നടന്ന് പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി