താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു

Published : Jan 06, 2024, 11:23 AM ISTUpdated : Jan 06, 2024, 11:26 AM IST
താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു

Synopsis

സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം.

കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നും സംഘർഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മർദ്ദിച്ചത്. ഇന്നലെ വിദ്യാർത്ഥികൾ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം. ഇന്നലത്തെ സംഭവത്തിൻ്റെ തുടർച്ചയായാണ് ഇന്നും  സംഘർഷമുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹലിന് പരുക്കേറ്റു. ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും മർദ്ദനമേറ്റതായാണ് വിവരം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; 'ദേശാഭിമാനി വ്യാജരേഖ ചമച്ചെന്ന് വ്യക്തമായി': വി ഡി സതീശന്‍

 

 

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി