ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ ഡിസംബർ 16,17 തിരുവനന്തപുരത്ത്

Published : Dec 11, 2023, 05:59 PM IST
ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ ഡിസംബർ 16,17 തിരുവനന്തപുരത്ത്

Synopsis

രാവിലെ 10 മുതൽ 8 വരെയാണ് എക്സ്പോ. സ്മാർട്ട് ട്രാവലർ എക്സ്‌പോയിലേക്കു പ്രവേശനം സൗജന്യമാണ്

ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോ ഡിസംബർ 16,17 ന്Trivandrum തുടങ്ങുന്നു. ലോകം കാണാനും, യാത്രകൾ കയ്യിലൊതുങ്ങാവുന്ന നിരക്കിൽ യാത്രാ പ്രേമികളിലേക്കെത്തിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സ്മാർട്ട് ട്രാവലർ എക്സ്പോ 2023. മേള രണ്ടു ദിവസം നീണ്ടു നിൽക്കും.

വിദേശ രാജ്യങ്ങളിലേക്കടക്കം കുറഞ്ഞ നിരക്കിൽ എല്ലാവർക്കും യാത്ര സാധ്യമാക്കൻ എക്സ്പോ ലക്ഷ്യം വെയ്ക്കുന്നു. മികച്ച ഓഫറുകളും, ആകർഷകമായ പാക്കേജുകളും മേളയുടെ അപൂർവ്വതയാണ്. യാത്രകൾ ജീവിത ശൈലിയായി മാറുന്ന പുതിയ കാലഘട്ടത്തിൽ യാത്ര, പ്രത്യേകിച്ചും ലോകം ചുറ്റിയുള്ള യാത്ര സ്വപ്നം കാണുന്ന എല്ലാ യാത്രാ പ്രേമികൾക്കുമുള്ള വഴികാട്ടിയാണ് സ്മാർട്ട് ട്രാവലർ എക്സ്പോ. നിങ്ങൾക്കിഷ്ടമുള്ള പാക്കേജുകൾ തിരഞ്ഞെടുക്കാൻ എക്സ്പോയിൽ സൗകര്യമുണ്ട്. മാത്രമല്ല യാത്രാ ലോണുകളെകുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും എക്സ്പോയിലൂടെ വിശദമായി അറിയാം. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ യാത്രകൾക്കുള്ള അനന്തസാധ്യതകളുടെ വാതിലുകളാണ് സ്മാർട് ട്രാവലർ എക്സ്പോ തുറന്നിടുന്നത്.

കേരളത്തിലെ പ്രീമിയം ട്രാവൽ ഏജൻസികൾ ഏക്സ്‌പോയിൽ അണിനിരക്കും.16 ഓളം ട്രാവൽ ഏജൻസികളാണ് എക്സ്‌പോയിൽ പ്രധാനമായും പങ്കെടുക്കുന്നതും, അവരുടെ സേവനം സഞ്ചാരികൾക്കായി നൽകുന്നതും. മാത്രമല്ല ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയ്ക്ക് സൗജന്യ ടൂർ പാക്കേജുമുണ്ട്. Trivandrum O by Tamara ഹോട്ടലിൽ ഡിസംബർ 16,17 തീയതികളിൽ രാവിലെ 10 മുതൽ 8 വരെയാണ് എക്സ്പോ. സ്മാർട്ട് ട്രാവലർ എക്സ്‌പോയിലേക്കു പ്രവേശനം സൗജന്യമാണ്. കൂടുതൽ അറിയാൻ:> +91 86069 59595

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി