കാലാവസ്ഥക്ക് ഇണങ്ങുന്ന 'സ്മാര്‍ട്ട് വിന്‍ഡോ'; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

Published : Sep 04, 2026, 02:31 PM IST
Smart Window

Synopsis

പൊന്നാനി എം.ഇ.എസ്. കോളജിലെ ഗവേഷക സംഘം, പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും പ്രകാശവും സ്വയം നിയന്ത്രിക്കുന്ന 'സ്മാര്‍ട്ട് വിന്‍ഡോ' സാങ്കേതികവിദ്യ കേരളത്തിലെ സാഹചര്യങ്ങളിൽ വിജയകരമായി പരീക്ഷിച്ചു. ഈ സാങ്കേതികവിദ്യ ഭാവിയിൽ ഊർജ്ജ ഉപഭോഗം കുറച്ച് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് വഴിയൊരുക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

മലപ്പുറം: പൊന്നാനി പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടിന്റെയും പ്രകാശത്തിന്റെയും കടന്നുപോക്ക് സ്വയം നിയന്ത്രി ക്കുന്ന 'സ്മാര്‍ട്ട് വിന്‍ഡോ' സാങ്കേതി കവിദ്യയുടെ പ്രായോഗിക സാധ്യതക ളെക്കുറിച്ചുള്ള പഠനത്തില്‍ പൊന്നാ നി എം.ഇ.എസ്. കോളജിലെ ഗവേഷ ക സംഘത്തിന് ശ്രദ്ധേയ നേട്ടം. കേരളത്തിന്റെ ചൂടേറിയ വേനലും ഉയര്‍ന്ന ആര്‍ദ്രതയും ശക്തമായ മഴയുമട ക്കമുള്ള വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് വിന്‍ഡോ സാ ങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമ വിജയകരമായി പരീക്ഷിച്ചാണ് ഗവേഷക സംഘം നേട്ടം കൈവരിച്ചത്.

കെട്ടിടങ്ങള്‍ക്കുള്ളിലെ ചൂടും പ്രകാശവും സ്വയം നിയന്ത്രിക്കാന്‍ കഴി യുന്ന ഇത്തരം സ്മാര്‍ട്ട് വിന്‍ഡോകള്‍ ഭാവിയില്‍ എയര്‍ കണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും അമിത ഉപ യോഗം കുറയ്ക്കാനും വൈദ്യുതിഉപഭോഗം നിയന്ത്രിക്കാനും അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ബില്‍ഡിങ് സംവിധാ നങ്ങള്‍ക്ക് വഴിയൊരുക്കാനും സഹാ യകമാകുമെന്നാണ് പഠനത്തിന്റെ പ്ര ധാന കണ്ടെത്തല്‍.പുറത്തെ താപനിലയ്ക്കനുസരിച്ച് വി ന്‍ഡോയുടെ പ്രകാശ-താപ നിയന്ത്ര ണം സ്വയം ക്രമീകരിക്കാനാകും. മ നുഷ്യ ഇടപെടലില്ലാതെ സൂര്യപ്രകാ ശത്തിലെ ഇന്‍ഫ്രാറെഡ് (ചൂടി), അള്‍ട്രാവയലറ്റ് രശ്മികളുടെ കടന്നുകയറ്റം കുറയ്ക്കാനും മുറിക്കുള്ളില്‍ ആവശ്യമായ അളവില്‍ മാത്രം പ്രകാശം ലഭ്യമാക്കാനും സാങ്കേതികവിദ്യയ്ക്ക് കഴിയും. എം.ഇ.എസ്. പൊന്നാനി കോളജ് ഫിസിക്സ് വിഭാഗത്തിന് കീഴില്‍ പ്ര വര്‍ത്തിക്കുന്ന 'മെറ്റീരിയല്‍സ് ആന്‍ ഡ് അഡ്വാന്‍സ്ഡ് കണ്ടന്‍സ്ഡ് മാറ്റ ര്‍ ഫിസിക്സ് ലബോറട്ടറി'യിലാണ് പരീക്ഷണം നടത്തിയത്.

ലാബ് സാഹചര്യങ്ങള്‍ക്ക് പുറത്തു ള്ള യഥാര്‍ഥ പ്രകൃതിദത്ത കാലാവ സ്ഥയില്‍ സ്മാര്‍ട്ട് വിന്‍ഡോ സാങ്കേ തികവിദ്യ പരിശോധിക്കുന്ന ലോക ത്തിലെ തന്നെ ആദ്യകാല പഠനങ്ങ ളില്‍ ഒന്നാണിതെന്ന് ഗവേഷകസം ഘം പറയുന്നു. നോര്‍വേയിലെ ഇന്‍ സ്റ്റിറ്റിയൂട്ട് ഫോര്‍ എനര്‍ജി ടെക്‌നോളജിയുടെ (ഐ.എഫ്.ഇ) യൂറോപ്യന്‍ യൂ ണിയന്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച റെയര്‍ എര്‍ത്ത് ഹൈഡ്രൈ ഡ് അടിസ്ഥാനമാക്കിയുള്ള നൂതന നേര്‍ത്ത ഫിലിമുകളാണ് പരീക്ഷണ ത്തിന് വിധേയമാക്കിയത്. ഫിസിക്‌സ് വിഭാഗം ഗവേഷക എ സ്. ശ്രീദേവിയാണ് പഠനത്തിന് നേതൃ ത്വം നല്‍കിയത്. ഏകദേശം ഒരു വര്‍ ഷം നീണ്ട പരീക്ഷണങ്ങള്‍ക്കും തുട ര്‍ന്ന് രണ്ട് വര്‍ഷം നീണ്ട കര്‍ശനമായ പരിശോധനാ നടപടികള്‍ക്കും ശേഷ മാണ് ഗവേഷണഫലങ്ങള്‍ പ്രസിദ്ധീ കരണത്തിന് യോഗ്യമായത്. എം.ഇ.എസ്. പൊന്നാനി കോളേജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫ ഡോ. പി. ജയറാമും നോര്‍വേയിലെ ഐ.എഫ്.ഇയിലെ ഡോ. സ്ലാഗുല്‍

കരാഷോനോവുമാണ് സഹകരണ വേഷണത്തിന് നേതൃത്വം നല്‍കിയത്. ഗവേഷണഫലങ്ങള്‍ പ്രമുഖ താരാഷ്ട്ര പ്രസാധകരായ എല്‍സെ വിയര്‍ പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് സോളാര്‍ എനര്‍ജി മറ്റീരിയല്‍ സ് ആന്‍ഡ് സോളാര്‍ സെല്‍സ് എ ന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. എം.ഇ.എസ്. കേരള ഡയറക്ടര്‍ ഡോ. എ. ബിജു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വി.യു. അമീറ, പ്രിന്‍സിപ്പല്‍ ഡോ. എം.കെ. സാബിഖ് എന്നിവര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആ വശ്യമായ പിന്തുണയും സഹായങ്ങ ളും നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു, അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
കോളേജ് ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, മലപ്പുറത്ത് 12 കോളജുകളില്‍ പരാതി; സൈബര്‍ പൊലീസ് കേസെടുത്തു