തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു, അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

Published : Sep 04, 2026, 01:57 PM IST
School Building

Synopsis

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ കെട്ടിടം തകർന്നു വീണു. മലയോര ഹൈവേ നിർമ്മാണത്തെ തുടർന്ന് മതിൽ ഇടിഞ്ഞതാണ് അപകടകാരണം. ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്കൂൾ കെട്ടിടം തകർന്നുവീണെങ്കിലും അവധി ദിവസമായതിനാൽ അപകടം ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി തകർന്നു വീണു. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു. ഇന്ന് ശ്രീകൃഷ്ണ ജയന്തിയുടെ അവധിയായിരുന്നതിനാൽ മാത്രമാണ് സ്‌കൂളിൽ വൻ ദുരന്തം ഒഴിവായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജ് ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, മലപ്പുറത്ത് 12 കോളജുകളില്‍ പരാതി; സൈബര്‍ പൊലീസ് കേസെടുത്തു
'മരുന്നില്ലെങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെ'; പാലക്കാട്‌ മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധവുമായി ജനങ്ങളും