സ്മാര്‍ട്ട് വാച്ചിന് വാറന്‍റി നിഷേധിച്ചു; ഉപഭോക്താവിന് 58999 രൂപ നല്‍കാന്‍ ഉത്തരവ്

Published : Nov 18, 2026, 01:03 PM IST
currency

Synopsis

തകരാറിലായ സ്മാർട്ട് വാച്ചിന് വാറന്റി നിഷേധിച്ച സംഭവത്തിൽ സാംസങ് കമ്പനിക്കെതിരെ ഉപഭോക്തൃ കമീഷൻ വിധി. പരാതിക്കാരനായ മമ്പാട് സ്വദേശിക്ക് നഷ്ടപരിഹാരവും ചെലവും ഉൾപ്പെടെ 58,999 രൂപ നൽകാൻ ഉത്തരവിട്ടു.

മലപ്പുറം: സ്മാര്‍ട്ട് വാച്ചിന് തകരാര്‍ സംഭവിച്ചിട്ടും വാറൻ്റി സേവനം നിഷേധിച്ച സംഭവത്തില്‍ സാംസങ് കമ്പനിക്കും സര്‍വിസ് സെന്ററിനുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി. പരാതിക്കാരനായ മമ്പാട് സ്വദേശി ഷബീര്‍ അലിക്ക് 58,999 രൂപ നല്‍കാനാണ് ഉത്തരവ്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. 2024 ജനുവരി മൂന്നിനാണ് ഷബീര്‍ അലി 43,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി വാച്ച് 6 ക്ലാസിക് 47 എം.എം എല്‍.ടി.ഇ വാങ്ങിയത്. എന്നാല്‍ ഉപയോഗത്തിനിടെ വാച്ച് ഇടയ്ക്കിടെ തനിയെ ഓഫാകുകയും വീണ്ടും ഓണാകുകയും ചെയ്യുന്ന തകരാര്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് സര്‍വീസ് സെന്ററിനെ സമീപിച്ചെങ്കിലും വാച്ചില്‍ വെള്ളം കയറിയെന്ന് ചൂണ്ടിക്കാട്ടി വാറന്റി സേവനം നിഷേധിക്കുകയായിരുന്നു.

ഇതിനെതിരെയാണ് 2024 ഡിസംബര്‍ 31ന് ഷബീര്‍ അലി ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്. ഇരുഭാഗങ്ങളുടെയും രേഖകളും വാദങ്ങളും പരിശോധിച്ച കമീഷന്‍ വാച്ചിന്റെ വിലയായ 43,999 രൂപ പരാതിക്കാരന് തിരികെ നല്‍കാന്‍ സാംസങ് കമ്പനിക്ക് നിര്‍ദേശം നല്‍കി. കൂടാതെ സര്‍വിസ് സെന്ററും കമ്പനിയും ചേര്‍ന്ന് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നല്‍കണം. ആകെ 58,999 രൂപയാണ് പരാതിക്കാരന് ലഭിക്കുക. വിധി 45 ദിവസത്തിനകം നടപ്പാക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.കെ. മോഹന്‍ദാസ് പ്രസിഡന്റും സി. പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായീല്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. പി.കെ. ഷരീഫ് മമ്പാട് ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വണ്ടൂരിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണം; കവർന്നത് 24 പവൻ സ്വർണം
ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം!