
വെള്ളമുണ്ട: വയനാട് ജില്ലയിൽ നിന്ന് 1090 കിന്റൽ കുരുമുളക് പണം നൽകാതെ കടത്തി കൊണ്ടുപോയി മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദിനെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. പൊരുന്നനൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നീ സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 1090 കിന്റൽ കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി (59) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ജി എസ് ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗ രക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവം ഇങ്ങനെ
വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ നിന്നാണ് കുരുമുളക് കടത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അംഗരക്ഷകരോടൊപ്പം മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെയാണ് അതിസാഹസികമായി വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 1090 ക്വിന്റല്‍ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുംബൈ സ്വദേശിയായ മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനിയെ ആണ് പൊലീസ് പിടികൂടിയത്. മാനന്തവാടി പൊരുന്നന്നൂര്‍, കെല്ലൂര്‍, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് 'ഉടന്‍ പണം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി എസ് ടി ഉള്‍പ്പെടെ മൂന്ന് കോടിയിലധികം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam