നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ് ? യുവതിയെ കടിച്ചതായി സംശയം, പാമ്പിനെ കണ്ടതായി യാത്രക്കാർ

Published : May 28, 2024, 10:19 AM ISTUpdated : May 28, 2024, 11:45 AM IST
നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ് ? യുവതിയെ കടിച്ചതായി സംശയം, പാമ്പിനെ കണ്ടതായി യാത്രക്കാർ

Synopsis

ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചു

പാലക്കാട്: നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർ ടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. എന്നാൽ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല. 

നടി കേസ് മെമ്മറി കാർഡ് പരിശോധനയിലെ പുനരന്വേഷണം: ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആ‍ഡംബരക്കാറിൽ യാത്ര, രഹസ്യ വിവരം കിട്ടി പൊലീസ് കിളിമാനൂർ ജംഗ്ഷനിൽ കാത്തു നിന്നു; 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, യുവതി തീവ്ര പരിചരണ വിഭാഗത്തിൽ