ജസ്റ്റിസ് എ ബദറുദ്ദീനാണ് പിൻമാറിയത്. ഹർജി ജസ്റ്റിസ് പിജി അജിത് കുമാർ പിന്നീട് പരിഗണിക്കും. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീനാണ് നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും കാരണം വ്യക്തമാക്കാതെ പിൻമാറിയത്. ഹർജി ജസ്റ്റിസ് പിജി അജിത് കുമാർ പിന്നീട് പരിഗണിക്കും. 

വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയിരുന്നത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുളള പ്രത്യേക പൊലീസ് ടീം അന്വേഷണിക്കണമെന്നാണ് ആവശ്യം. മെമ്മറി കാർഡ് പരിശോധിച്ചതിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗ്ഗീസ് നൽകിയിരിക്കുന്ന റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഴ ശക്തമാകുന്നു; കൊച്ചിയിൽ കനത്ത മഴ തുടരുന്നു, നഗരം വെള്ളക്കെട്ടിൽ, ഗതാഗതക്കുരുക്ക് രൂക്ഷം; പൊന്മുടി അടച്ചു

YouTube video player