
തിരുവനന്തപുരം: ചിറയൻകീഴിൽ പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ താമസിക്കുന്ന സന്ദീപ് (കണ്ണൻ- 33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ മൂർഖൻ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പാത്രത്തിൽ നിന്നും പുറത്തെടുക്കുന്നതിനിടെ ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണ് വിവരം. പാമ്പു കടിയേറ്റതിനു പിന്നാലെ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരിച്ചു. രജനിയാണ് ഭാര്യ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam