ശബ്‍ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനിൽ കൊടും ക്രൂരത; 46കാരന് 15 വർഷം കഠിനതടവ്

Published : Oct 09, 2026, 12:12 AM IST
women attacked train

Synopsis

2021-ൽ ട്രെയിൻ യാത്രയ്ക്കിടെ കാഴ്ചാപരിമിതിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും വിധിച്ചു. തമിഴ്നാട് സ്വദേശിയായ ലിംഗരാജയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ശബ്ദം കേൾപ്പിച്ചാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് കാഴ്ചാപരിമിതിയുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 30,000രൂപ പിഴയും വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാധാപുരം തിസഗ്യവിള കീഴാവൂർ സ്വദേശി ലിംഗരാജ(46)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം. 2021 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം.

ഗുരുവായൂരിൽ ട്രെയിനിൽ നിന്ന് വിവാഹാവശ്യത്തിന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവതിക്ക് കാഴ്ചയില്ലെന്ന് മനസിലാക്കിയ പ്രതി, യുവതിയുള്ള കോച്ചിലേക്ക് കയറുകയായിരുന്നു. ആലുവ മുതൽ കൊല്ലം വരെ യുവതിയെ പ്രതി പീഡിപ്പിച്ചു. തിരുവനന്തപുരത്തെത്തിയശേഷം മറ്റൊരു കോച്ചിലുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് യുവതി പീഡന വിവരം പറഞ്ഞു. തുടർന്ന് റെയിൽവേ പൊലീസും തമ്പാനൂർ റെയിൽവേ പൊലീസും ചേർന്ന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യൂഷൻ സാഹചര്യത്തെളിവുകൾ ഹാജരാക്കി. ഒപ്പം യുവതിക്ക് കാഴ്ച ശക്തിയില്ലാതിരുന്നതിനാൽ ശബ്ദം കേൾപ്പിച്ചാണ് യുവതിയിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ്,അഭിലാഷ് ഡേവിഡ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസ് സ്റ്റാൻഡിൽ പരിശോധന, അതിഥി തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്തത് 30 ഗ്രാം ഹെറോയിൻ; അറസ്റ്റ് ആറുമാസത്തെ നിരീക്ഷണത്തിനൊടുവിൽ
കോതമംഗലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു