ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്; പരിഭ്രാന്തരായി അയ്യപ്പ ഭക്തര്‍, പിടികൂടി കാട്ടിൽ വിട്ടു

Published : Nov 22, 2024, 06:55 PM ISTUpdated : Nov 22, 2024, 07:27 PM IST
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്; പരിഭ്രാന്തരായി അയ്യപ്പ ഭക്തര്‍, പിടികൂടി കാട്ടിൽ വിട്ടു

Synopsis

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. പതിനെട്ടാം പടിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പാമ്പിനെ ആദ്യം കണ്ടത്. തീര്‍ത്ഥാടകര്‍ പതിനെട്ടാം പടികയറുന്ന സ്ഥലത്താണ് പാമ്പ് എത്തിയത്. ഇതോടെ തീര്‍ത്ഥാടകര്‍ പരിഭ്രാന്തിയിലായെങ്കിലും പൊലീസിന്‍റെ അവസരോചിതമായ ഇടപെടൽ രക്ഷയായി.

തുടര്‍ന്ന് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്നും ആശങ്കപെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു. പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ഇരുമ്പ് വേലിക്ക് മുകളിലായിരുന്നു പാമ്പ് കിടന്നിരുന്നത്. പാമ്പിനെ തട്ടി താഴെയിട്ടശേഷം പിടികൂടുകയായിരുന്നു.

ശബരിമലയിൽ വീണ്ടും തിരക്ക് 

ശബരിമലയിൽ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് സ്പോട്ട് ബുക്കിങിലൂടെ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10,000 കടന്നു. പരിധി കഴിഞ്ഞെങ്കിലും ആധാർ വാങ്ങി ബുക്കിംഗ് നടത്തി കയറ്റി തീര്‍ത്ഥാടകരെ കടത്തിവിടുന്നുണ്ട്. ഇന്ന് ശബരിമല ദർശനം നടത്തിയവരുടെ എണ്ണം വൈകിട്ടോടെ തന്നെ 70,000 കവിഞ്ഞു.

പുല്ലുമേട് വഴി മലയിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം


ഇതിനിടെ, പുല്ലുമേട് വഴി മലയിറങ്ങിയ രണ്ട് തീർത്ഥാടകർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. നടക്കാൻ ബുദ്ധിമുട്ടിയ ഇവരെ ഫോറസ്റ്റും എൻ.ഡി.ആർ.എഫും ചേർന്ന് സന്നിധാനത്ത് എത്തിച്ചു. ഇതിനിടെ, കൊല്ലം ജില്ലയിലെ തെൻമല ഇടമണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും അപകടത്തിൽപെട്ടു. 5 പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തമിഴക വെട്രി കഴകം പാർട്ടിയുടെ കൊടി കെട്ടിയ കാറാണ് അപകടത്തിൽപ്പെട്ടത്.

ശബരിമല സന്നിധാനത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടുന്ന ദൃശ്യം:

'ഒന്ന് തറക്കല്ലിട്ടാൽ മതി, 24 മാസത്തിൽ ശബരിമലയിൽ റോപ് വേപദ്ധതി യാഥാർത്ഥ്യമാകും'; ആത്മവിശ്വാസത്തിൽ കരാർ കമ്പനി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ