ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Nov 22, 2024, 06:38 PM ISTUpdated : Nov 22, 2024, 06:44 PM IST
ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി(25)നെയാണ് കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്: അബ്ദുല്‍ സലാം. ഉമ്മ:  ഹാജറ. സഹോദരങ്ങള്‍: ആസിഫ്, ആസിഫ.

READ MORE: ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു, സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു; 11 അംഗ ക്രിമിനൽ സംഘം പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെ.എഫ്.സിയിലെ കൂട്ടസ്ഥലം മാറ്റം: നടപടി പ്രതികാരബുദ്ധിയോടെയെന്ന് യൂണിയനുകൾ; വെള്ളിയാഴ്ച പ്രതിഷേധ ധർണ
തിരിച്ചറിയൽ രേഖ നോക്കിയപ്പോൾ ഒരു സംശയം, ജനന തിയ്യതി ചോദിച്ചപ്പോൾ നിന്നു പരുങ്ങി; കുമ്പളം ടോൾ പ്ലാസയിൽ 'ഫ്രീ' യാത്ര നടത്തിയ യുവാവ് കുടുങ്ങി