മാല പൊട്ടിച്ച് മുങ്ങിയിട്ട് 15 വർഷം; പിടികിട്ടാപ്പുള്ളിയെ കളമശ്ശേരിയിൽ നിന്ന് പിടികൂടി ബേഡകം പൊലീസ്

Published : Nov 06, 2026, 01:00 PM IST
chain snatch case

Synopsis

2011-ൽ സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ പ്രതിയെ ബേഡകം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു. കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് അറാഫത്താണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാസർകോട്: മാല പൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തു നിന്ന് സാഹസികമായി പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്ത് ആണ് പൊലീസിന്‍റെ വലയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

2011 മേയ് 18-ന് ബേഡകം ചെമ്പക്കാട് വെച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ടേ മുക്കാൽ പവൻ വരുന്ന സ്വർണ്ണ താലിമാല ബൈക്കിലെത്തി കവർന്ന കേസിലായിരുന്നു പ്രതിക്കെതിരെ വാറണ്ട്. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാളെ കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിക്കെതിരെ കാസർഗോഡ് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. ബേഡകം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജിത കെ യുടെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സന്ദീപ് കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍