
ഹരിപ്പാട്: എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി ഓഫീസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പാനൂർ 1168 നമ്പർ എസ്എൻഡിപി ശാഖയോഗം സെക്രട്ടറിയായ തൃക്കുന്നപ്പുഴ ചേലക്കാട് നടുവിലെ പറമ്പിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ സുരേഷ്കുമാർ (സുന്ദരൻ 48) ആണ് ഇന്ന് ഓഫീസ് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അഞ്ചുമണിക്ക് വീട്ടിൽനിന്നും സമീപത്തുള്ള ശാഖായോഗം ഓഫീസിലേക്ക് പോയതാണ്. ഇവിടേക്ക് വന്ന സമീപവാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാകുറിപ്പിൽ കൊവിഡ് മൂലം ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്നും, സാമ്പത്തികമായി ചില ബാധ്യതകകൾ ഉണ്ടെന്നും, തന്റെ മരണത്തിന് മറ്റാരും ഉത്തരവാദി അല്ലെന്നും സൂചിപ്പിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പാനൂരിൽ ഉള്ള സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു സുരേഷ്. കൈനകരി കാവുങ്കൽ ക്ഷേത്രം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam