'എല്ലാം അറിയാം' രാസവസ്തുക്കളുടെ ഉപയോഗത്തിന് സോഫ്റ്റവെയറുമാമിയ കാലിക്കറ്റ് സര്‍വകലാശാല

By Web TeamFirst Published Aug 6, 2022, 2:24 AM IST
Highlights

പരീക്ഷണശാലയില്‍ ആവശ്യമായ രാസവസ്തുക്കളുടെ കൃത്യമായ ഉപയോഗത്തിനും സൂക്ഷിപ്പിനും സോഫ്റ്റവെര്‍ സംവിധാനമൊരുക്കി കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ്.

കോഴിക്കോട്: പരീക്ഷണശാലയില്‍ ആവശ്യമായ രാസവസ്തുക്കളുടെ കൃത്യമായ ഉപയോഗത്തിനും സൂക്ഷിപ്പിനും സോഫ്റ്റവെര്‍ സംവിധാനമൊരുക്കി കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ്. വിദ്യാര്‍ഥികളുടെ പരീക്ഷണാവശ്യങ്ങള്‍ക്കായി വാങ്ങുന്ന രാസവസ്തുക്കളുടെ ലഭ്യത, ശേഖരത്തിന്റെ അളവ്, കാലാവധി തീരുന്ന സമയം എന്നിവയെല്ലാം യഥാസമയം ചുമതലയുള്ള അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. 

ഒരോ വര്‍ഷവും നാലര ലക്ഷത്തോളം രൂപയുടെ രാസവസ്തുക്കളാണ് ലാബിലേക്ക് വാങ്ങുന്നത്. കൃത്യമായും സുരക്ഷിതമായും ഇവ ഉപയോഗിക്കാന്‍ സോഫ്റ്റവെര്‍ സഹായിക്കും. 'കെമിക്കല്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് ഇന്‍വെന്ററി മാനേജ്‌മെന്റ് സിസ്റ്റം' എന്നു പേരിട്ട സംവിധാനം തയ്യാറാക്കിയത് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിലെ പ്രോഗ്രാമര്‍ പി. ജിനിലാണ്. 

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഇ.എം. മനോജം, ഡോ. വൈ. ഷിബുവര്‍ധനന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡോ. ഇ. പുഷ്പലത, ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. ഇ.എം. അനീഷ്, ഡോ. ആര്‍. ബിനു, ഡോ. കെ. സിന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more: എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!

കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി.  കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്റ സഹായം തേടിയത്. 
 
തലയില്‍ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. അയല്‍വാസികളായ വിബീഷ്, പ്രതീഷ് എന്നിവര്‍ കുഞ്ഞിനെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സജിലന്‍, ഇ.എം. റഫീഖ്, ശിവദാസന്‍, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാത്രം തലയിൽ നിന്ന് എടുക്കാൻ സാധിച്ചതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്. തലയിൽ പാത്രം കുടുങ്ങിയതോടെ ഏറെ ആശങ്കയിലായിരുന്നു വീട്ടുകാർ. 

ട്യൂഷന് പോയ 16കാരൻ, വീട് വിട്ടിറങ്ങിയ 13-കാരൻ; വാളയാറിൽ രാത്രിയിൽ തുടരെ എത്തിയത് രണ്ട് കുട്ടികൾ

പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ, ഫയർഫോഴ്സ് എത്താൻ വൈകിയാൽ പ്രശ്നം ​ഗുരുതരമാകും. മോതിരം കുടുങ്ങിയത് മുറിച്ചുമാറ്റാൻ നിരവധിപേരാണ് സമീപകാലത്ത് ഫയർഫോഴ്സിനെ സമീപിച്ചത്. 

 

click me!