Asianet News MalayalamAsianet News Malayalam

ട്യൂഷന് പോയ 16കാരൻ, വീട് വിട്ടിറങ്ങിയ 13-കാരൻ വാളയാറിൽ രാത്രിയിൽ തുടരെ എത്തിയത് രണ്ട് കുട്ടികൾ

കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ കഴിഞ്ഞ രണ്ടു ദിവസമായി സംശയാസ്പദമായി  കണ്ടെത്തിയത് രണ്ട് സ്കൂൾ വിദ്യാർത്ഥികളെ

Two school students were found suspicious in the last two days in Walayar
Author
First Published Aug 5, 2022, 12:56 PM IST

വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ കഴിഞ്ഞ രണ്ടു ദിവസമായി സംശയാസ്പദമായി  കണ്ടെത്തിയത് രണ്ട് സ്കൂൾ വിദ്യാർത്ഥികളെ. മോട്ടോർ വാഹനവകുപ്പിലെ ചെക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ  സമയോചിത ഇടപെടലാണ് ഇരുവരേയും  രക്ഷിച്ചത്. രണ്ട് വിദ്യാർത്ഥികളേയും കണ്ടെത്തിയത്  യാദൃശ്ചികമെങ്കിലും  ഉയരുന്ന ആശങ്കകൾ നിസ്സാരമല്ല.

  • കണ്ടെത്തിയ രണ്ടുപേരും സ്കൂൾ വിദ്യാർത്ഥികൾ.
  • സംസ്ഥാന അതിർത്തിയിൽ എത്തിയത് ഏറെ ദൂരം സഞ്ചരിച്ച്
  • രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരേയും ഉദ്യോഗസ്ഥർ കാണുന്നത്.
  • വീട് വിട്ടറങ്ങാനുള്ള കാരണം എന്ത് ?
  • ഇത്രദൂരം കുട്ടികൾ എങ്ങനെ സഞ്ചരിച്ചു,  അതിർത്തിയിൽ തന്നെ കണ്ടെത്തിയത് എന്ത് കൊണ്ട് ?

ബുധനാഴ്ച  സംഭവിച്ചത് ?

ബുധനാഴ്ച എട്ടരയോടെയാണ് കോയമ്പത്തൂർ സൂലൂർ  എയർഫോഴ്സ് സ്റ്റേഷനിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാർത്ഥിയെ അതിർത്തിയിൽ കാണുന്നത്. സ്കൂൾ യുണിഫോമിൽ ആയിരുന്നു വിദ്യാർത്ഥി.   ചെക്പോസ്റ്റിൽ ഡ്യൂട്ടിൽ ഉണ്ടായിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി. സനലും സഹപ്രവർത്തകരും കുട്ടിക്ക് ഓഫീസിൽ സംരക്ഷണം ഒരുക്കി. 

സ്കൂൾ ബാഗ് പരിശോധിച്ചപ്പോഴാണ്  തിരിച്ചറിയൽ കാർഡും ഫോൺ നമ്പറും കിട്ടിയത്. വിവരം  രക്ഷിതാക്കളെ അറിയിച്ചതോടെ, തമിഴ്നാട് പൊലീസിനൊപ്പം സൂലൂരിലെ വ്യോമസേന ഉദ്യോഗസ്ഥനായ രക്ഷിതാവ്  നേരിട്ടെത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്കൂൾ വിട്ടതു മുതൽ കുട്ടിയെ കാണാതായെന്ന വിവരത്തെ തുടർന്ന്, എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസും തെരച്ചിൽ തുടങ്ങിയിരുന്നു. 

സൂലൂർ കെവിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി  രക്ഷിതാക്കൾ വഴക്കു പറഞ്ഞതിതോടെ  വീട് വീട്ട് ഇറങ്ങുകയായിരുന്നു. സൈക്കിളിൽ ആണ് വീട്ടിൽ നിന്ന് ഇറിങ്ങിയത്. യാത്ര തുടരുന്നതിനിടെ, വഴി തെറ്റിയാണ് വാളയാറിൽ എത്തിയത്. ആലപ്പുഴിലേക്ക് പുറപ്പെട്ടതാണ് എന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ആരെ കാണാൻ,  എന്തിന് എന്നതടക്കം  കാര്യങ്ങൾ വ്യക്തമല്ല.!!!

ഇന്നലെ വീണ്ടും വിദ്യാർത്ഥി, അതേ സമയം 

ഇന്നലെ രാത്രിയും സമാന സംഭവം ഉണ്ടായി..  രാത്രി മഴനനഞ്ഞാണ് പതിനാറ് വയസ്സുകാരനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ അനുഭവം സഹപ്രവർത്തകർ പറഞ്ഞത് കൊണ്ടുതന്നെ ചുമതലയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റെജിയും മറ്റുള്ളവരും കുട്ടിയെ ഓഫീസിലേക്ക് കൊണ്ടുവന്നു.

വിശദാംശങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ല..
കുണിയമത്തൂർ എന്ന സ്ഥലത്താണ് വീട് എന്ന പറഞ്ഞതോടെ, വാളയാർ പൊലീസ് വഴി, 
തമിഴ്നാട് പൊലീസിന് വിവരം കൈമാറി.. മാൻ മിസ്സിങ് കേസുകൾ രജിസ്റ്റ‌ർ ചെയ്തിട്ടുണ്ടോ 
എന്നറിയാനാണ് ആദ്യശ്രമം..  ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കുട്ടിയുമായി കൂടുതൽ അടുത്തതോടെ, കുടുതൽ വിവരം കിട്ടി.  ഇതെല്ലാം തമിഴ്നാട് പൊലീസിന് കൈമറാറി. വൈകീട്ട് ആറ് മണിയോടെ ട്യൂഷന് ഇറങ്ങിയതാണ് കുട്ടി.

Read more: മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന് എട്ടുവയസുകാരൻ, വാങ്ങി നൽകി വിഡി സതീശൻ

സാധാരണ എട്ടുമണിയോടെ, വീട്ടിൽ തിരിച്ചെത്താറുണ്ട്. എന്നാൽ എട്ടരയായിട്ടും എത്താതായതോടെ ട്യൂൻ നൽകുന്ന അധ്യാപകനെ വിളിച്ചു.  അപ്പോഴാണ് കുട്ടിയെ കാണാതായ വിവരം കിട്ടിയത്. കുടുംബം തെരച്ചിൽ തുടങ്ങുന്ന സമയത്ത് തന്നെ, കുട്ടിയെ സംശയാസ്പദമായി
വാളയാർ അതിർത്തിയിൽ കണ്ടെത്തിയ വിവരം തമിഴ്നാട് പൊലീസിൽ ലഭിച്ചിരുന്നതിനാൽ, രക്ഷിതാക്കൾക്ക് ഏറെ ആശങ്കപ്പെടേണ്ടി വന്നില്ല.. 

Read more:  'ഒരു സിനിമാ പൂതി' യാഥാർത്ഥ്യമാക്കി, വാർധക്യത്തിലും ആവേശം ചോരാതെ അവർ 'കൊട്ടക'യിലെത്തി

എന്താണ് വീട് വിട്ടറങ്ങാനുള്ള കാരണം എന്ന് ബന്ധുക്കളോ, വിദ്യാർത്ഥിയോ വെളിപ്പെടുത്തിയിട്ടില്ല.  രാത്രി വൈകി, തമിഴ്നാട് പൊലീസിന്‍റെ  സാന്നിധ്യത്തിലാണ് കുട്ടിയെ മടക്കി അയച്ചത്. ഇരുസംഭവങ്ങളിലും ചെക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയോചിത  ഇടപെടലാണ് രണ്ട് വിദ്യാർത്ഥികൾക്ക് തുണയായത്. ഇവർക്ക് പലയിടത്തു നിന്നും അഭിനന്ദനാ പ്രവാഹമാണ്.

Follow Us:
Download App:
  • android
  • ios