വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ

Published : Jan 12, 2022, 08:50 PM ISTUpdated : Jan 12, 2022, 08:55 PM IST
വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ

Synopsis

കുടുംബവഴക്കിനെ തുടർന്ന് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദിക്കുകകയും പൊക്കി വലിച്ചെറിയുകയുമായിരുന്നു...

ആലപ്പുഴ: വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ. ഹരിപ്പാട് മുട്ടത്താണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയമകൻ ആലക്കോട്ടിൽ സുബോധി(37)നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മകൻ ക്രൂരമായി മർദിക്കുന്നതും പൊക്കി വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സുബോധിന്റെ മൂത്ത സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂത്തമകൻ സുഗുണന്റെ കൂടെയാണ് അമ്മയും അസുഖബാധിതനായ അച്ഛനും താമസിച്ചിരുന്നത്. 

സമീപത്ത് തന്നെയാണ് സുബോധിന്റെ വീടും. മൂന്നു ദിവസം മുമ്പാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. സഹോദരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഫേസ്ബുക്കിൽ ഇടുകയും പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി സുബോധിനെ റിമാൻഡ് ചെയ്തു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്