
തിരുവനന്തപുരം: അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിൽ എത്തിയ സൈനികൻ ബൈക്ക് അപകടത്തിൽ മരിച്ചു. പുളിമാത്ത് ആരോമൽ സദനത്തിൽ ആരോമലാ(25) ണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പുളിമാത്ത് ക്ഷേത്ര റോഡിൽ റേഷൻകടയ്ക്ക് സമീപം ആണ് ദാരുണമായ അപകടം നടന്നത്. ആരോമൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
സാരമായി പരിക്ക് പറ്റിയ ആരോമലിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആരോമലിന്‍റെ പിതാവ് പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. അച്ഛന്‍റെ അപകടവിരമറിഞ്ഞാണ് മഹാരാഷ്ട്ര നാസിക്കിലെ സൈനികനായി സേവനം അനുഷ്ഠിക്കുന്ന ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്. അമ്മ, സിന്ധു, സഹോദരി, ആർച്ച.
Read More : കാര്‍ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു, കട തകര്‍ന്നു