പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താൻ ആവാതെ കുട്ടികൾ

Published : Jun 02, 2025, 02:30 PM IST
പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താൻ ആവാതെ കുട്ടികൾ

Synopsis

പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താൻ ആവാതെ കുട്ടികൾ. വെള്ളക്കെട്ടും ക്യാമ്പുകളും കാരണമാണ് സ്കൂളിലെത്താനാകാത്തത്. 

എടത്വ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാലവർഷത്തെ തുടർന്ന് മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താനാകാതെ കുട്ടികൾ. ക്യാമ്പുകൾ പ്രവർത്തിക്കുന്ന തലവടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, എഡിയുപി സ്കൂൾ, വെള്ളക്കെട്ട് മൂലം ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത തലവടി മോഡൽ യുപിഎസ് അടക്കമുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അധ്യയന വർഷത്തിലെ ആദ്യദിനം ക്ലാസിൽ എത്താൻ സാധിക്കാതിരുന്നത്. അതോടൊപ്പം തന്നെ അങ്കണവാടി പ്രവേശനോത്സവവും ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി