ലഹരി വിൽപന തടഞ്ഞു, അച്ഛനെ ക്രൂരമായി മർദിച്ചു മകൻ; സംഭവം തൃശൂരിൽ

Published : Jun 27, 2026, 08:29 PM IST
Thrissur Son Attacked Father

Synopsis

തൃശൂരിൽ ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞ അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനാണ് മർദനമേറ്റത്. വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യംചെയ്തതിനായിരുന്നു മർദനം. 

തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്. വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. സംഭവത്തിൽ മകനെതിരെ പൊലീസിൽ പരാതി നൽകി.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കിടയിൽ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമൺ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.

മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകനെതിരെ സൈമൺ കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സൈമണിനെ മകൻ മർദിക്കുന്നത് പതിവാണെന്നും പൊലീസ് പല തവണ ജോബിയെ താക്കീത് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം 600 പാക്കറ്റ് ഹാൻസുമായി പിടിയിലായത് ഉൾപ്പെടെ നിരവധി ലഹരി കേസുകളിലെ പ്രതിയാണ് ജോബി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം ലൈന്‍ കമ്പി മോഷണം; ഉദ്യോഗസ്ഥനടകം അഞ്ചുപേര്‍ പിടിയില്‍
വാട്സ്ആപ്പിലൂടെ സമാന്തര ലോട്ടറി, സമ്മാനം ഗൂഗിൾപേ വഴി! പൊലീസ് വിരിച്ച വലയിൽ വീണ് തട്ടിപ്പ് സംഘം