03:40 PM (IST) Aug 12

Malayalam News Live : ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസ്; വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌തു

ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വൈശാഖ് എസ് ദർശനെ അറസ്റ്റ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് മരിച്ച രതീശന്റെ കുറിപ്പിൽ പറയുന്നുണ്ട്.

Read Full Story
02:53 PM (IST) Aug 12

Malayalam News Live : ജെൻസികൾക്ക് റിസർവ്ഡ് കോച്ച് വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ

മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം

Read Full Story
02:38 PM (IST) Aug 12

Malayalam News Live : എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ന്യൂനപക്ഷവിരുദ്ധമല്ലെന്ന് കിരൺ റിജിജു

ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചപ്പോൾ, ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി.

Read Full Story
01:46 PM (IST) Aug 12

Malayalam News Live : കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും, അഡ്വ സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ്

കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം

Read Full Story
01:27 PM (IST) Aug 12

Malayalam News Live : ചാലിയാറിൽ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മീൻ പിടിക്കുന്നതിനിടെ അപകടം

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read Full Story
01:13 PM (IST) Aug 12

Malayalam News Live : ശബരിമല നെയ്യ് ക്രമക്കേട് - സമ​ഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി, ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി

കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറയുന്നു. വിജിലൻസ് അന്വേഷണത്തിൽപ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.

Read Full Story
12:52 PM (IST) Aug 12

Malayalam News Live : എയർ ഇന്ത്യ വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിന്റെ വൈദ്യപരിശോധനയിൽ‌ കഞ്ചാവിന്റെ സാന്നിദ്ധ്യം കണ്ടതിൽ കൂടുതൽ പരിശോധന നടത്തും

ആകാശച്ചുഴിയിൽ വീണ വിമാനത്തിന്റെ മുൻപ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകൾ എഎഐബി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

Read Full Story
12:34 PM (IST) Aug 12

Malayalam News Live : അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി, ലഭിച്ചത് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് നിന്നും, ഫോൺ കണ്ടെത്തിയത് ഷൂറാക്കിൽ നിന്നും

ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.

Read Full Story
12:23 PM (IST) Aug 12

Malayalam News Live : സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്ത് നൽകി

എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌

Read Full Story
11:51 AM (IST) Aug 12

Malayalam News Live : സുഷ്മിത ദേവിൻ്റെ ലുങ്കിവാല വിളി; രാജ്യസഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ്, പ്രതിപക്ഷ ബഹളം, സഭയിൽ നാടകീയ രം​ഗങ്ങൾ

ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ്

Read Full Story
11:29 AM (IST) Aug 12

Malayalam News Live : കുൽക്കർണി 3 ദിവസം പ്രത്യേക ക്ലാസെടുത്തു, 132 ചോദ്യങ്ങൾ ചോർത്തി നൽകി; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിൽ ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലാതൂരിലെ കോച്ചിം​ഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Read Full Story
10:57 AM (IST) Aug 12

Malayalam News Live : കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി 17കാരൻ നാടുവിട്ട സംഭവം; ശിവസൂര്യയെപ്പോലൊരാളെ കണ്ടെന്ന് വാർത്തയ്ക്ക് താഴെ കമന്റ്, ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത്

ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. മൊബൈൽ ഫോൺ വാങ്ങിവച്ചതോടെ ശിവസൂര്യ നാടുവിട്ടത്. കാശിക്ക് പോവുകയാണെന്ന് കുറിപ്പെഴുതി വെച്ചിട്ടാണ് ശിവസൂര്യ നാട് വിട്ടത്.

Read Full Story
10:42 AM (IST) Aug 12

Malayalam News Live : ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; 'ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്'

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി

Read Full Story
10:13 AM (IST) Aug 12

Malayalam News Live : കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി

അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.

Read Full Story
10:06 AM (IST) Aug 12

Malayalam News Live : മെസ്സിയുടെ പേരിലെ തട്ടിപ്പ്; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ ജെനീഷ്

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും, ദുരൂഹ സാഹചര്യത്തിൽ ഒരു സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ ശ്രമം നടന്നുവെന്നും മന്ത്രി ആരോപിച്ചു.

Read Full Story
09:39 AM (IST) Aug 12

Malayalam News Live : ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്; പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി

ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്നും അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി

Read Full Story
08:43 AM (IST) Aug 12

Malayalam News Live : മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിൻ്റെ രേഖകൾ പുറത്ത്. അബ്ദുറഹിമാന്റെ ഇ മെയിൽ സന്ദേശങ്ങളിൽ കായിക സെക്രട്ടറിയോ ഡയറക്ടറോ ഇല്ല.

Read Full Story
08:24 AM (IST) Aug 12

Malayalam News Live : ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ; മൊഴി നൽകി അർജുൻ ആയങ്കി

അതേ സമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.

Read Full Story
07:50 AM (IST) Aug 12

Malayalam News Live : ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതരപരിക്ക്, സംഭവം തെലങ്കാനയിൽ

മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്.

Read Full Story
07:24 AM (IST) Aug 12

Malayalam News Live : മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ; ഇമെയിൽ ഏഷ്യാനെറ്റ് ന്യൂസിന്

മുൻ മന്ത്രിയുടെ ഇ മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തിൽ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ്.

Read Full Story