മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

Published : Jun 11, 2022, 09:42 PM IST
 മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

Synopsis

മകന്റെ മരണത്തില്‍ മാനസിക പ്രയാസം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകള്‍ക്കിടെ അച്ഛനും മരിച്ചു. 

തിരുവനന്തപുരം: മകന്റെ മരണത്തില്‍ മാനസിക പ്രയാസം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകള്‍ക്കിടെ അച്ഛനും മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ (29), അച്ഛന്‍ മുരളീധരന്‍നായര്‍ (60) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്.

നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുത്ത് ആകെയുള്ള നാലുസെന്റ് വസ്തുവില്‍ വീടുവച്ചു. ലോണ്‍ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് അരുണിന്റെ ആത്മഹത്യയില്‍ കലാശിച്ചത്. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാര്‍ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഐ.എസ്.ആര്‍.ഒ.യിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ബാങ്കില്‍ വായ്പ അടയ്ക്കാന്‍ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി.

Read more: കേസും വാദവും കോടതിയും വക്കീലുമില്ല, ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു ശിക്ഷ നടപ്പാക്കുന്നു, വിമർശനവുമായി എംഎ ബേബി

അന്ന് രാത്രിയിലാണ് അരുണ്‍ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകള്‍ വീട്ടില്‍ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരന്‍നായര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു. അമ്പലത്തറക്കടുത്ത് കാലിച്ചാനടുക്കത്താണ് സംഭവം. ജോർജ് എന്നയാൾ തന്റെ വീട്ടിൽ പരാക്രമണം കാട്ടുന്നതിനിടെയാണ് സംഭവം. ജോർജ്ജിനെ തടയാൻ ചെന്ന ബെന്നി, തങ്കച്ചൻ എന്ന സക്കറിയ (52) എന്നിവർക്കാണ് വെടിയേറ്റത്. എയർഗൺ കൊണ്ട് വെടി വെയ്ക്കുകയായിരുന്നു എന്നാണ് വിവരം. ബെന്നിക്ക് കൈക്കും മുതുകിനും സക്കറിയക്ക് വയറിനുമാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. വെടിവച്ച ജോർജിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി അമ്പലത്തറ പൊലീസ് അറിയിച്ചു. ജോർജിനെ മാനസിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read more: ജോലിക്ക് പോകാൻ നിരന്തരം ആവശ്യപ്പെട്ടു; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ